Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Weather

ക​ന​ത്ത മ​ഴ; വ​യ​നാ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

ക​ൽ​പ്പ​റ്റ: കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ വ​യ​നാ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ശി​ന​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അ​ങ്ക​ണ​വാ​ടി​ക​ൾ, മ​ത പ​ഠ​ന ക്ലാ​സു​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, സ്പെ​ഷ്യ​ൽ ക്ലാ​സു​ക​ൾ, പ്ര​ഫ​ഷ​ന​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും.

എ​ന്നാ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്‌​കൂ​ളുകൾക്കും റ​സി​ഡ​ൻ​ഷ​ൽ കോ​ള​ജു​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മ​ല്ല. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്രഖ്യാപിച്ചു.

ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്‌​ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 115.6 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 204.4 മി​ല്ലി​മീ​റ്റ​ർ​വ​രെ മ​ഴ ല​ഭി​ക്കാം.

Latest News

Corehub Up